രാഘവ ലോറന്‍സ് നായകനായെത്തുന്ന മൊട്ട ശിവ കെട്ട ശിവ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഫെബ്രുവരി 17 ന് പുറത്തിറങ്ങും.
സായ് രമണിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ആര്‍.ബി ചൗധരി നിര്‍മിക്കുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി, സത്യരാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
2015 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം പട്ടാസിന്റെ തമിഴ് റീമേക്കാണ് മൊട്ട ശിവ കെട്ട ശിവ.