ഉണ്ണി മുകുന്ദൻ, അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഉണ്ണി മുകുന്ദൻ | ഫോട്ടോ: മാതൃഭൂമി, www.facebook.com/IamUnniMukundan
മാതൃദിനത്തിൽ അമ്മയേക്കുറിച്ചുള്ള ഓർമക്കുറിപ്പുമായി നടൻ ഉണ്ണി മുകുന്ദൻ. അമ്മ അധ്യാപികയായിരുന്നെന്നും മക്കൾക്കുവേണ്ടി അവർക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നെന്നും താരം ഫെയ്സ്ബുക്കിൽ കുറിച്ചു. സഹോദരിക്കും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന പഴയകാല ചിത്രവും അദ്ദേഹം പങ്കുവെച്ചുവെച്ചു.
ഈ ദിനം അമ്മമാർക്കുവേണ്ടി മാത്രമുള്ളതല്ല. പ്രിയപ്പെട്ടവർക്കുവേണ്ടി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവർക്കും വേണ്ടിയാണെന്ന് ഉണ്ണി എഴുതി. ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ചെടുത്ത ചിത്രമാണിതെന്നാണ് ചിത്രത്തേക്കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞത്. അമ്മ തന്നിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉള്ളതുവെച്ച് കാര്യങ്ങൾ ഭംഗിയാക്കാൻ അവർ ശ്രമിച്ചിരുന്നെന്നും താരം ഓർത്തെടുക്കുന്നു.
ഗുജറാത്തിയും ഹിന്ദിയും അമ്മ സ്വന്തം പ്രയത്നംകൊണ്ട് പഠിച്ചെടുക്കുകയായിരുന്നു. മാതൃഭാഷയുടെ ഛായയില്ലാതെ തന്നെ സംസാരിക്കുകയും ചെയ്യും. തമിഴ്നാട്ടിൽ വളർന്നതിനാൽ ആ ഭാഷയും നന്നായി വഴങ്ങും. അധ്യാപികയായിരുന്നെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. തെക്കുനിന്നും വടക്കുഭാഗത്തേക്ക് ജീവിതം മാറിയവർക്ക് ഇത് പെട്ടന്ന് മനസിലാകും.
30 വയസ്സുള്ള സാധാരണ തൃശൂർ സ്വദേശികളായുള്ള ദമ്പതികൾക്ക് ഇത് എളുപ്പമുള്ള മാറ്റമായിരിക്കില്ല, പക്ഷേ എന്റെ മാതാപിതാക്കൾ രണ്ടുപേരും പ്രത്യേകിച്ച് എന്റെ അമ്മ എന്നെ വെല്ലുവിളികളെ കൃപയോടെ സ്വീകരിക്കാനും വിജയിക്കാനും പഠിപ്പിച്ചു. എല്ലാ അമ്മമാരോടും, പ്രത്യേകിച്ച് ഒരിക്കലും സംസാരിക്കാത്ത, ഒരിക്കലും പരാതിപ്പെടാത്ത, ഒരിക്കലും ഉപേക്ഷിക്കാത്ത നിശബ്ദരായ അമ്മമാരോട് എന്റെ സ്നേഹവും ആദരവും എന്നുപറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: Mothers Day 2022, Unni Mukundan about his mother
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..