മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോണ്‍സ്റ്റര്‍ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

പോസ്റ്ററില്‍ സിക്ക് മത വിശ്വാസിയെപ്പോലെ ദസ്തര്‍ ധരിച്ചാണ് മോഹന്‍ലാല്‍ എത്തുന്നത്. കയ്യില്‍ ഒരു തോക്കും കാണാം. 

സിനിമയുടെ ചിത്രീകരണം ഇന്ന് തന്നെ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

Content Highlights: Monster Movie first look poster Mohanlal Vysakh Antony Perumbavoor