മോഹന്‍ലാലിന്റെ 'മോണ്‍സ്റ്റര്‍' തിയേറ്ററുകളിലേക്ക്


മോൺസ്റ്റർ ഫസ്റ്റ്‌ലുക്ക്‌

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ പ്രദര്‍ശനത്തിനെത്തുന്നു. ഒക്ടോബര്‍ 21 നാണ് ചിത്രം റിലീസിനെത്തുന്നത്. മരയ്ക്കാറിനു ശേഷം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണിത്.

ഉദയ് കൃഷ്ണന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മഹാവിജയം നേടിയ പുലിമുരുകനു ശേഷം വൈശാഖ് - ഉദയ് കൃഷ്ണ - മോഹന്‍ലാല്‍ ടീമിന്റെ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. പൂര്‍ണ്ണമായും ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍.



സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകര്‍ന്നിരിക്കുന്നു. സതീഷ് കുറുപ്പ്‌ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു, കലാസംവിധാനം - ഷാജി നടുവില്‍ മേക്കപ്പ് - ജിതേഷ് ചൊയ്യ, കോസ്റ്റ്യും. -ഡിസൈന്‍ -സുജിത് സുധാകരന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - രാജേഷ് ആര്‍.കൃഷ്ണന്‍, സിറാജ്കല്ല, ഫിനാന്‍സ് കണ്‍ട്രോളര്‍- മനോഹരന്‍.കെ.പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - നന്ദു പൊതുവാള്‍, സജി.സി.ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍. വാഴൂര്‍ ജോസ്. ഫോട്ടോ - ബന്നറ്റ്.


Content Highlights: Monster Mohanlal Film Vysakh uday krishna releases on October 21


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented