ബാല, പ്രേം രാജ്
കൊച്ചി: നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചനത്തില്‍ മോണ്‍സണ്‍ മാവുങ്കല്‍ ഇടപെട്ടുവെന്ന് അമൃതയുടെ അഭിഭാഷകന്‍ പ്രേം രാജ്. മോണ്‍സന്റെ വീട്ടില്‍ വെച്ചാണ് മധ്യസ്ഥ ചര്‍ച്ച നടന്നതെന്ന് പ്രേം രാജ് പറയുന്നു.
തട്ടിപ്പു കേസില്‍ മോണ്‍സണെതിരേ പരാതി നല്‍കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് മോണ്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് പ്രേം രാജ് പറഞ്ഞു. ബാലയ്ക്ക് വേണ്ടി അന്ന് സംസാരിച്ചത് അനൂപ് മുഹമ്മദായിരുന്നു.
ഒരാഴ്ചയ്ക്ക് ശേഷം കുടുംബ കോടതിയില്‍ ഇത് സംബന്ധിച്ച കേസുണ്ടായിരുന്നു. അന്ന് ബാല കോടതിയിലെത്തിയത് മോണ്‍സന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് അന്ന് കാര്‍ ഓടിച്ചിരുന്നത്. ഒരു അയല്‍ക്കാരന്‍ എന്ന ബന്ധമാണുള്ളതെങ്കില്‍ ബാലയുടെ വ്യക്തപരമായ കാര്യങ്ങളില്‍ സ്വാഭാവികമായും ഇടപെടുകയില്ല. അനൂപ് മുഹമ്മദുമായി ബാലയ്ക്ക് വലിയ സൗഹൃദമുണ്ട്- പ്രേം രാജ് പറഞ്ഞു.
Content Highlights: Monson Mavunkal, Actor Bala, Amrita Suresh divorce, advocate premraj


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..