ലാല്‍ ലൗ സ്റ്റോറിക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ചില്‍ഡ്രന്‍സ്-ഫാമിലി സിനിമയുടെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ്‌' ഉടന്‍ ചിത്രീകരണം ആരംഭിക്കും. ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ സക്കരിയ, പി.ബി അനീഷ്, ഹാരിസ് ദേശം  എന്നിവർ ചേർന്നാണ് നിര്‍മാണം. 

അനീഷ് ജി മേനോന്‍, അനുസിത്താര, അജുവര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമക്ക് തിരക്കഥയൊരുക്കുന്നത് സക്കരിയയും ആഷിഫ് കക്കോടിയുമാണ്‌. ചിത്രത്തിന്റെ ചായാഗ്രഹണം ജിംഷി ഖാലിദാണ്‌. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം ഖയൂമുമാണ്‌ സംഗീതം ഒരുക്കുന്നത്.

നിരവധി സിനിമകളുടെ പ്രൊഡക്ഷന്‍ കൺട്രോളറായ ഹാരിസ് ദേശം നിര്‍മാതാവാവുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. എഡിറ്റര്‍ രതീഷ് രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്,  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി, പ്രൊഡക്ഷന്‍ കൺട്രോളർ റിന്നി ദിവാകരന്‍, സൗണ്ട് ഡിസൈന്‍ വിക്കി & കിഷന്‍, കോസ്റ്റ്യൂം ഡിസൈനര്‍ ഇര്‍ഷാദ് ചെറുകുന്ന്, കാസ്റ്റിങ് ഡയറക്ടര്‍ നൂറുദ്ധീന്‍ അലി അഹ്മദ്, മേക്കപ്പ് ഹക്കീം കബീര്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ ഗിരീഷ് അത്തോളി, സ്റ്റില്‍സ് സിനറ്റ് സേവിയര്‍, പബ്ലിസിറ്റി ഡിസൈന്‍ പോപ്കോണ്‍, പിആർഒ - ആതിര ദിൽജിത്ത്.

Content Highlights : Momo In Dubai Aneesh G Menon anu Sithara Aju Vargheese Zakariya