Photo | Instagram, Lakshmi Manchu
മോഹൻലാലിനൊപ്പമുള്ള വർക്കൗട്ട് വീഡിയോ പങ്കുവച്ച് നടിമാരായ ഹണി റോസും ലക്ഷ്മി മാഞ്ചുവും. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്ററിൽ ഹണി റോസും ലക്ഷ്മിയുമാണ് നായികമാരായെത്തുന്നത്.
പ്രശസ്ത തെലുങ്ക് നടൻ മോഹൻബാബുവിന്റെ മകളാണ് ലക്ഷ്മി മാഞ്ചു. താരത്തിന്റെ ആദ്യ മലയാള ചിത്രമാണ് മോൺസ്റ്റർ.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ രചന. ലക്കി സിങ്ങ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത്.
content Highlights : Mohanlal Workout video Honey Rose Lakshmi Manchu Monster movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..