31 വര്‍ഷം മുമ്പ് 1988 ഏപ്രില്‍ 28നാണ് മോഹന്‍ലാല്‍ സുചിത്രയെ വിവാഹം കഴിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നുവെന്നും ഇരുവരും രഹസ്യമായി പരസ്പരം കത്തുകളെഴുതിയിരുന്നുവെന്നും സിനിമാ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ ഭാര്യാ സഹോദരനുമായ സുരേഷ് ബാലാജി. 

'നൂറ് ദിവസത്തെ ഗ്യാപിലാണ് എന്റെയും സഹോദരിമാരുടേയും വിവാഹം നടന്നത്. സുജാതയുടെ വിവാഹം ജനുവരിയിലായിരുന്നു. സുചിത്രയുടേയും ലാലിന്റെയും ഏപ്രിലില്‍. എന്റേത് മെയിലും. ലാലിന്റെ ഭയങ്കര ആരാധികയായിരുന്നു സുചി. സിനിമ കണ്ട് തുടങ്ങിയതാണ്. ആ സമയത്ത് അവര്‍ അങ്ങോട്ടും ഇങ്ങോട്ടും എഴുത്തൊക്കെ അയച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും നമ്മളാരും അറിഞ്ഞിരുന്നില്ല. സുചി അത് ഭയങ്കര സീക്രട്ടായി കൊണ്ടുനടന്നു.

Grihalakshmi
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റെയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിന് മുന്നേ തന്നെ ലാല്‍ എന്നു പറഞ്ഞാല്‍ സുചിക്ക് വലിയ ഭ്രാന്തായിരുന്നു.' സുരേഷ് ബാലാജി പറയുന്നു.

നിര്‍ത്തിവച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന് കാരണക്കാരന്‍ മോഹന്‍ലാലാണെന്നും സുരേഷ് ബാലാജി പറയുന്നു. മോഹന്‍ലാല്‍, ശോഭന, അമല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഉളളടക്കം എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്പയിന്‍സ് എന്ന പേരില്‍ സുരേഷ് ബാലാജി വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് നിര്‍ണയം, ഗാന്ധര്‍വം, മേഘം തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

 

 

Content Highlights : mohanlal wife suchithra love arranged marriage wedding anniversarymohanlal suchithra suresh balaji