'മരക്കാർ' കാണാൻ മോഹൻലാൽ കൊച്ചി സരിത തീയേറ്ററിലെത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ മാതൃഭൂമി
മലയാളസിനിമയില്‍ പുതുചരിത്രം കുറിച്ച് മരക്കാറുടെ പടയോട്ടം തീയേറ്ററുകളിൽ തുടങ്ങിക്കഴിഞ്ഞു. അർദ്ധരാത്രി തുടങ്ങിയ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് തന്നെ വൻ ജനക്കൂട്ടമാണ് തീയേറ്ററുകളിൽ എത്തിയത്. ഈ ആവേശത്തെ ആളിക്കത്തിച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ മോഹന്‍ലാലും കുടുംബവും കൊച്ചി സരിതാ തീയേറ്ററിലെത്തിയത്.
ആർത്തിരമ്പുന്ന ജനസാഗരത്തിന് നടുവിലൂടെ താരരാജാവ് തീയേറ്ററിനകത്തേക്ക് നീങ്ങുന്ന വീഡിയോ വൈറലായി.

റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.
റെക്കോർഡ് സൃഷ്ടിച്ചാണ് ചിത്രം ഡിസംബർ 2-ന് ലോകവ്യാപകമായി റിലീസിനെത്തിയത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. ദിവസേന 16,000 ഷോകൾ ചിത്രത്തിനുണ്ട്.

കേരളത്തിലെ 631 സ്ക്രീനുകളിൽ 626-ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്.
Content Highlights : Mohanlal watches Marakkar at Saritha theatre Kochi, Marakkar First day, Review, mohanlal fans
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..