മോഹൻലാൽ, ആശാ ശരത്, ശ്വേത മേനോൻ. photo: mathrubhumi
കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയില്‍ രണ്ട് സ്ഥാനങ്ങളില്‍ മത്സരം ഉറപ്പായി. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്റുമാരെയും കമ്മിറ്റി അംഗങ്ങളെയും കണ്ടെത്താനാണ് തിരഞ്ഞെടുപ്പ് വേണ്ടിവരിക. തിരഞ്ഞെടുപ്പ് 19-നു നടക്കും. സംഘടനയുടെ ജനറല്‍ ബോഡി യോഗം നടക്കുന്ന ക്രൗണ്‍പ്ലാസ ഹോട്ടലില്‍ 19-നു രാവിലെ 11 മുതല്‍ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്.
രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് ആശ ശരത്, മണിയന്‍പിള്ള രാജു, ശ്വേത മേനോന് എന്നിവരാണ് മത്സരിക്കുന്നത്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാല്‍, ലെന, മഞ്ജു പിള്ള, നസീര്‍ ലത്തീഫ്, നിവിന്‍ പോളി, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്. ഇതില്‍ വിജയ് ബാബു പിന്മാറാനുള്ള പത്രിക ഒപ്പിട്ടു നല്‍കിയെങ്കിലും അതില്‍ പേര് രേഖപ്പെടുത്താതിരുന്നതിനാല്‍ സാങ്കേതിക കാരണങ്ങളാല്‍ മത്സര രംഗത്ത് അവശേഷിക്കും.
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവര്‍
പ്രസിഡന്റ് - മോഹന്‍ലാല്‍ ജന.സെക്രട്ടറി - ഇടവേള ബാബു ജോ.സെക്രട്ടറി - ജയസൂര്യ ട്രഷറര്‍- സിദ്ദിഖ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..