കോവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗത്തിൽ സജീവ ഇടപെടലുകളുമായി മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ. ആശുപത്രികളിൽ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ വിശ്വശാന്തി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

കേരളത്തിൽ സർക്കാർ -സ്വകാര്യ, കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്സിജൻ ലഭ്യതയുള്ള 200ലധികം കിടക്കകൾ, വെന്റിലേറ്റർ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകൾ, മാറ്റാനാകുന്ന എക്സ് റേ മെഷിനുകൾ എന്നിവയാണ് നൽകുക.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ പൈപ്പ്‍ലൈന്റെ ഇൻസ്റ്റാലേഷന് വേണ്ട പിന്തുണയും നൽകും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും കേരള സർക്കാരിന്റെ ആരോഗ്യസുരക്ഷ സ്‍കീമിന്റെയും പരിധിയിൽ വരുന്ന ആശുപത്രികൾക്കാണ് ഇക്കാര്യങ്ങൾ നൽകുക എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്.

1 .5 കോടിയുടെ പ്രൊജക്ട് ആണ് ഇത്. ഇവൈ ജിഡിഎസ് (EY GDS), യു.എസ്.ടെക്നോളജീസ് (UST ) എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ പദ്ധതി നടപ്പിലാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ആശുപത്രികൾക്കും ഇതുപോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സഹായം നൽകുന്ന കാര്യത്തിലും ചർച്ചകൾ നടക്കുകയാണ്.

കളമശ്ശേരി മെഡിക്കൽ കോളേജ്, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, എറണാകുളത്തെയും ആലുവയിലെയും ലക്ഷ്‍ണി ആശുപത്രി, തിരുവനന്തപുരം, എസ് പി ഫോർട് ആശുപത്രി, എറണാകളും സുധീന്ദ്ര മെഡിക്കൽ മിഷൻ, തിരുവനന്തപുരം ആറ്റുകാൽ ദേവി ട്രസ്റ്റ് ആശുപത്രി, എറണാകുളം കൃഷ്‍ണ ആശുപത്രി, കോട്ടയം ഭരത് ആശുപത്രി, എറണാകുളം സരഫ് ആശുപത്രി, പാലക്കാട് സേവന ആശുപത്രി, തിരുവനന്തപുരം ലോർഡ്‍സ് ആശുപത്രി, എറണാകുളം ലേക്​ഷോർ ആശുപത്രി, പട്ടാമ്പി സർക്കാർ താലൂക്ക് ആശുപത്രി എന്നിവടങ്ങളിലാണ് നിലവിൽ സഹായം എത്തിക്കുക.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

Content Highlights :Mohanlal Viswasanthi Foundation forward to arrange critical infrastructure support to the healthcare system