ഷൊർണൂർ: വള്ളുവനാടിൻ ദൃശ്യസൗന്ദര്യവും കലാപൈതൃകവും അഭ്രപാളികളിൽ തിളങ്ങുമ്പോൾ അതിനോട് ചേർത്തുവെക്കാൻ മഹാനടന്റെ സിനിമാ തിയേറ്ററും ഇനി ഷൊർണൂരിന് സ്വന്തം.

പഴയ മേളംതിയേറ്ററാണ് മോഹൻലാൽ വാങ്ങി എം ലാൽ സിനിപ്ലക്‌സ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷന് സമീപം മൂന്ന് തിയേറ്ററുകൾ അടങ്ങുന്നതാണ് എം ലാൽ സിനിപ്ലക്‌സ്. 

ശബ്ദസംവിധാനവും ഇരിപ്പിടങ്ങളും എല്ലാം ആധുനികരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിയേറ്ററിനുൾവശം ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും മോഹൻലാലും സംഘവും പരിശോധിച്ചു. തിങ്കളാഴ്ച പുലർച്ചെ 4.30-ന് മോഹൻലാൽ ഉദ്ഘാടനംചെയ്തു.

നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്. ആദ്യസിനിമ മരക്കാർ എത്തിക്കും. ഡിസംബർ രണ്ടിന് സിനിമാപ്രദർശനം ആരംഭിക്കും. നിർമാതാവ് ആന്റണി പെരുമ്പാവൂർ, നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

Content Highlights : Mohanlal Theatre Complex M Lal Cineplex in Shornur