അച്ഛനെന്ന നിലയിൽ അഭിമാനകരമായ നിമിഷം; ബച്ചന്റെ ആശംസയ്ക്ക് നന്ദി പറഞ്ഞ് മോഹൻലാൽ


ജാപ്പനീസ് ഹൈക്കു കവിതകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേർന്നതാണ് പുസ്തകം.

Vismaya, Mohanlal

കൾ വിസ്മയയുടെ പുസ്തകത്തിന് അമിതാഭ് ബച്ചൻ നൽകിയ ആശംസയ്ക്ക് നന്ദി പറഞ്ഞ് മേഹൻലാൽ. വാലന്റൈൻസ് ദിനത്തിൽ പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചാണ് ബച്ചൻ ആശംസകൾ നേർന്നത്.

'മോഹൻലാൽ, മലയാള സിനിമയുടെ സൂപ്പർതാരം, എനിക്ക് ഒരുപാട് ആരാധനയുള്ള ഒരാൾ. അദ്ദേഹത്തിന്റെ മകൾ വിസ്മയ എഴുതിയ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന പുസ്തകം എനിക്കയച്ചുതന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സർഗ്ഗാത്മകവും സൂക്ഷ്മവുമായ യാത്ര. കഴിവ് പാരമ്പര്യമാണ്. എല്ലാ ഭാവുകങ്ങളും.'- ബച്ചൻ കുറിച്ചു.

ഈ ആശംസയ്ക്കാണ് മോഹൻലാൽ നന്ദി അറിയിച്ചത്. "ഒരു ഇതിഹാസത്തിന്റെ പക്കൽ നിന്നും ലഭിക്കുന്ന അഭിനന്ദന വാക്കുകളാണ് മായയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവും..അച്ഛനെന്നനിലയിൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നിമിഷമാണ്. നന്ദി അമിതാഭ് ബച്ചൻ സർ..." മോഹൻലാൽ കുറിച്ചു

Words of appreciation coming from a legend is the best compliment and blessing Maya can get ! As for me this is the proudest moment as a father. Thank you Amitabh Bachchan Sir

Posted by Mohanlal on Monday, 22 February 2021

ജാപ്പനീസ് ഹൈക്കു കവിതകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേർന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യപുസ്തകമാണിത്.

പത്തും പതിനഞ്ചും വരികളുള്ള കവിതകൾമുതൽ ഒറ്റവരി കവിതകൾവരെ സമാഹാരത്തിലുണ്ട്. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും അമൂർത്തമായ ആശയങ്ങളുമെല്ലാം കുറുങ്കവിതകളായി നിറയുന്നു.

Content Highlights: Mohanlal thanks Amitabh Bachchan for wishing daughter Vismaya on her debut book Grains of Stardust

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented