മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 

ബിഗ് ബ്രദര്‍ എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണ തിരക്കിലാണ് ലാലിപ്പോള്‍. ലൂസിഫര്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിക്കുക.  ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ  ഒടിയനാണ് ലാലിന്റെ പുതിയ റിലീസ് ചിത്രം.