മോഹന്‍ലാല്‍- ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രത്തിന് നേരെ നടക്കുന്നത് വ്യക്തി വൈരാഗ്യത്തിന്റെ പുറത്തുള്ള ആക്രമണമാണെന്നും അതിന് പിന്നില്‍ ഒരു പ്രമുഖ നടനാണെന്നും നിര്‍മാതാവും ഫിലിം സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. മഞ്ജു വാര്യരോടും ശ്രീകുമാര്‍ മേനോനോടും നടനുള്ള വ്യക്തി വൈരാഗ്യം കാരണമാണ് മലയാളത്തിലെ ഒരു സിനിമയ്ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഡീഗ്രേഡിങ് ഒടിയന് നേരിടേണ്ടി വന്നതെന്ന് ബഷീര്‍ മാതൃഭൂമി ഡോട് കോമിനോടു പറഞ്ഞു.
ഇതിന്റെയെല്ലാം പരിണിതഫലം അനുഭവിക്കുന്നത് മോഹന്‍ലാല്‍ ആണെന്നും ബഷീര്‍ പറയുന്നു. മോഹന്‍ലാല്‍ എന്ന വ്യക്തിയാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് ഇതേ അവസ്ഥ നേരത്തെ പുറത്തിറങ്ങിയ ലാല്‍ ചിത്രങ്ങളായ നീരാളി, വില്ലന്‍, ഡ്രാമ എന്നിവയ്ക്കുണ്ടായില്ലെന്നും ബഷീര്‍ ചോദിക്കുന്നു.
ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍.
എന്റെ ആറ് തിയ്യേറ്ററില്‍ ഒടിയന്‍ കളിക്കുന്നുണ്ട്. ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം നടക്കുന്നത്. കുടുംബ പ്രേക്ഷകരടക്കം ധാരാളം പേര്‍ സിനിമ കാണാന്‍ വരുന്നുണ്ട്. പക്ഷേ ഇത്രയും സൈബര്‍ ആക്രമണം ഇതിനു മുന്‍പ് ഒരു ചിത്രത്തിനും ഉണ്ടായിട്ടില്ല, പ്രത്യേകിച്ച് ഒരു മോഹന്‍ലാല്‍ ചിത്രത്തിന്.
നീരാളി, ഡ്രാമ, വില്ലന്‍ ഈ മൂന്ന് മലയാള ചിത്രങ്ങളുടെ കാര്യം നോക്കാം. നീരാളി എടുത്തത് പുതിയ ആളാണ്. ഡ്രാമ എടുത്തത് രഞ്ജിത്ത് ആണ്. ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് രഞ്ജിത്ത്-മോഹന്‍ലാല്‍ ടീമിന്റേത്. വില്ലന്‍ സംവിധാനം ചെയ്തത് ബി. ഉണ്ണിക്കൃഷ്ണന്‍ ആണ്. മൂന്നും പരാജയപ്പെട്ടു. ഇതിനേക്കാളൊക്കെ എത്രയോ നല്ല ചിത്രമാണ് ഒടിയന്‍. ഈ ഒരു ആശയത്തെ ഇങ്ങനെയല്ലാതെ അവതരിപ്പിക്കാന്‍ ആകില്ല. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നുമുണ്ട്.
ഇവിടെ ലക്ഷ്യം രണ്ട് ആള്‍ക്കാരാണ്. മുഖ്യശത്രു ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്. പിന്നെ മഞ്ജു വാര്യര്‍. ആ ശത്രുക്കളെ ഒതുക്കാന്‍ നോക്കുമ്പോള്‍ അടി കൊള്ളുന്നത് മോഹന്‍ലാലിനാണ്. വലിയ പിന്തുണ പുറത്തുനിന്നു ലഭിക്കാതെ ഇത്ര വലിയ സൈബര്‍ ആക്രമണം നടക്കില്ല. ഇന്നേവരെ മലയാള സിനിമയില്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.
മുമ്പ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നേരെ ഉണ്ടായ അതേ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്ന് മഞ്ജുവിനും എനിക്കും ശ്രീകുമാര്‍ മേനോനുമെല്ലാം എതിരേ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അതിന് പുറകിലുള്ള ആള്‍ തന്നെയാണ് ഇപ്പോഴും പുറകില്‍. അങ്ങനെയല്ല എന്നാണ് വാദമെങ്കില്‍, എന്തേ ഇതുപോലുള്ള ആക്രമണം വില്ലനും നീരാളിക്കും ഡ്രാമയ്ക്കുമൊന്നും വന്നില്ല? അതും മോഹന്‍ലാല്‍ ചിത്രങ്ങള്‍ അല്ലേ?
ഒരു തിയേറ്റര്‍ ഉടമ എന്ന നിലയിലാണ് പറയുന്നത്. അപ്പോള്‍ ആ ചിത്രത്തിന് നേരെ ഇത്രയും അധികം സൈബര്‍ ആക്രമണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ ലക്ഷ്യം ശ്രീകുമാര്‍ മേനോനാണ്, ഒപ്പം മഞ്ജുവും. ഒരു മോഹന്‍ലാല്‍ ചിത്രത്തെ കൂട്ടത്തോടെ ആക്രമിക്കുകയാണ്. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത് പോലെ ഒരിക്കലും അത് മോഹന്‍ലാല്‍ ആരാധകര്‍ അല്ല.
കഴിഞ്ഞ ദിവസം ഒരു നിര്‍മാതാവിന്റേതെന്ന് പറയപ്പെടുന്ന വോയിസ് ക്ലിപ് പുറത്തു വന്നിരുന്നു. ഇത്ര കോടി നേടി എന്നൊക്കെ അവകാശവാദം പറയുന്നത് ശരിയല്ലെന്നും മറ്റും പറഞ്ഞുകൊണ്ടുളള ഒരു വോയിസ് ക്ലിപ്പ്. ഞാനും പത്തിരുപത്തിയഞ്ച് സിനിമ ചെയ്ത വ്യക്തിയാണ്. തിയ്യേറ്ററില്‍ ആളെ കിട്ടാനായി നമ്മള്‍ നൂറ് കോടി ക്ലബില്‍ കയറി അമ്പതു കോടി നേടി എന്നെല്ലാം പറയും. അത് നമ്മുടെ ഉത്തരവാദിത്തമാണ്. പക്ഷേ അത് നടക്കില്ല, ശരിയല്ല എന്നെല്ലാം ഒരു നിര്‍മാതാവ് എന്ന നിലയ്ക്ക് ഒരാള്‍ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. തിയ്യേറ്ററില്‍ ആളെ എത്തിക്കുക എന്നതാണ് പ്രധാനം. നമ്മള്‍ സിനിമ വിജയിക്കാന്‍ പല പരസ്യങ്ങളും കൊടുക്കും. തിയേറ്ററില്‍ ആളെയെത്തിക്കുക എന്നതാണ് ആത്യന്തികമായ കാര്യം.
പുലിമുരുകന്‍ പോലെയുള്ള ഒരു പടം അല്ല ഒടിയന്‍. ഇത് ഒരു കുടുംബചിത്രമാണ്. പത്തു നാനൂറ് തിയേറ്ററില്‍ ആണ് പ്രദര്‍ശനം നടക്കുന്നത്. പണ്ടൊക്കെ ആകെ നൂറില്‍ താഴെ തിയ്യേറ്ററിലെ സിനിമ വരുമായിരുന്നുള്ളൂ. കുറച്ച് ദിവസം സിനിമ ഹൗസ് ഫുള്‍ ആയി ഓടുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ തിയേറ്ററുകളുടെ എണ്ണം കൂടുമ്പോള്‍ സ്വാഭാവികമായും ആളുകളുടെയും എണ്ണവും ദിനം പ്രതി കുറയും.
ഈ ചിത്രത്തെ ആക്രമിക്കുന്നതിനു പിന്നില്‍ ആരാണെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മനസിലാക്കണം. ഇന്നലെയാണ് ഒടിയന്‍ കാണുന്നത്. ഇത്രയും ദിവസം ഞാന്‍ കരുതിയിരുന്നത് സിനിമയ്ക്ക് എന്തെങ്കിലും പോരായ്മ കാണും അതാകും ഇങ്ങനെ ആക്രമിക്കപ്പെടുന്നത് എന്നാണ്. പക്ഷെ ഇത്രയും നല്ല പടത്തിനെ എന്തിനാണ് ഇങ്ങനെ തകര്‍ക്കാന്‍ നോക്കുന്നത്? നല്ല സിനിമ അങ്ങനെ ഒന്നും തകരില്ലെന്ന് മനസിലാക്കണം. ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
Content Highlights : Mohanlal Shrikumar Menon Movie Odiyan Degrading cyber Attack Liberty Basheer Supports Odiyan Mohanlal Manju Warrier Sreekumar menon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..