നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ഫിസിക്കൽ ട്രെയ്നിം​ഗിനിടെ പകർത്തിയ തന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പശ്ചാത്തലമായി ഒരു ഫുട്ബോളറുടെചിത്രവും കാണാം. ഇതാണ് ചർച്ചകൾ ചൂടുപിടിക്കാനുള്ള പ്രധാന കാരണവും.

വരാൻ പോകുന്ന പുതിയ മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ഒരു സ്പോർട്‍സ് ഡ്രാമാ ചിത്രം സംവിധാനം ചെയ്യാനുള്ള ആലോചനയെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണ് ഇതെന്നാണ് ആരാധകരുടെ നിഗമനം.

അതേസമയം ബോക്സിങ് ആണ് സിനിമയുടെ പ്രമേയമെന്നും ചർച്ചകൾ നടക്കുന്നുണ്ട്..

എന്തായാലും ഈ വിഷയത്തിൽ ഔദ്യേ​ഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് പ്രിയദർശൻ - മോഹൻലാൽ ഹിറ്റ് കൂട്ടുകെട്ടിന്റെ ആരാധകർ.

നിലവിൽ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണ തിരക്കുകളിലാണ് മോഹൻലാൽ.

Posted by Mohanlal on Sunday, 18 April 2021

Content Highlights : Mohanlal Shares New workout Picture viral Priyadarshan sports Drama