കേരളത്തില്‍ നിപ വൈറസ് വീണ്ടുമെത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ജനങ്ങള്‍ കേട്ടത്. എറണാകുളത്തെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയ്ക്ക് നിപ തന്നെയെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ച വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ആളുകള്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്. വേണ്ടത് ഭയമല്ല ... ജാഗ്രതയാണ് എന്ന സന്ദേശമാണ് നടൻ മോഹന്‍ലാല്‍ പങ്കുവച്ചത്.

നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു. നിപയെ ഒന്നിച്ച് നേരിടാമെന്നും അദ്ദേഹം പറയുന്നു. 

മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

വേണ്ടത് ഭയമല്ല ... ജാഗ്രതയാണ് ! നേരിടും.....ഒന്നായി.

 

mohanlal

ജനങ്ങള്‍ക്ക് ആത്മവിശ്വാസമേകാന്‍ സന്ദേശവുമായി മമ്മൂട്ടിയും നേരത്തേ രംഗത്ത് വന്നിരുന്നു. ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍- മമ്മൂട്ടി കുറിച്ചു.

Content Highlights: mohanlal shares awareness message on nipah outbreak in kerala, virus