കൊച്ചി: മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാര്‍ കേരളത്തില്‍ 625 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. കൊച്ചിയില്‍ നടന്ന വാർത്താസമ്മേളനത്തിൽ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്‌ക്രീനുകളുടെ എണ്ണത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ബുധനാഴ്ച്ചയേ ഉണ്ടാകൂ. എന്നാല്‍, നിലവിലെ ചര്‍ച്ചകള്‍ അനുസരിച്ച് 625 സ്‌ക്രീനുകള്‍ മരയ്ക്കാറിന് ഉണ്ടാകും - മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു.

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഡിസംബര്‍ രണ്ടിനാണ് ചിത്രം റിലീസാകുന്നത്.

Content Highlights: Mohanlal’s Marakkar Arabikadalinte Simham to have 625 screens in Kerala