പുതിയ ചിത്രത്തിനായി താന്‍ പുത്തന്‍ മേക്കോവറില്‍ എത്തുമെന്ന് മോഹന്‍ലാല്‍ വാക്ക് നല്‍കിയിരുന്നു. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് ലാല്‍ ആരാധകരോട് പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചു

ഒടിയന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ ലാലിനെ കാണാനുള്ള കൗതുകത്തിലായിരുന്നു ആരാധകര്‍. കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ കൊച്ചിയിലെത്തി. 

കാണാനെത്തിയവരെ മാത്രമല്ല മാധ്യമങ്ങളിലുടെയും സമൂഹമാധ്യമങ്ങളിലുടെയും ലാലിനെ കണ്ട ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. അതിശയിപ്പിക്കുന്നതായിരുന്നു ലാലിന്റെ മാറ്റം. മൈ ജി മൈ ജെനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. വന്‍ ജനാവലിയാണ് താരത്തെ കാണാന്‍ തടിച്ചുകൂടിയിരുന്നത്. 

mohanlal

ഉദ്ഘാടന ചടങ്ങിലുടനീളം കറുത്ത സണ്‍ഗ്ലാസ് ധരിച്ചാണ് ലാല്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഇതെക്കുറിച്ചായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. പൊതുവേദികളിലൊന്നും മോഹന്‍ലാലിനെ സണ്‍ഗ്ലാസ് ധരിച്ച് ഏറെയൊന്നും ആരും കണ്ടിട്ടില്ല. പ്രിയതാരത്തിന്റെ കണ്ണുകള്‍ കാണാന്‍ ആരാധകരില്‍ പലര്‍ക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു. 

ഇപ്പോള്‍ സണ്‍ഗ്ലാസ് ഒഴിവാക്കി പ്ലെയിന്‍ ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ആരാധകര്‍ക്ക് പ്രിയതാരത്തിന്റെ കണ്ണുകള്‍ ഈ ചിത്രങ്ങളില്‍ വ്യക്തമായി കാണാം. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് പറന്ന ലാല്‍ കുടുംബത്തോടും സുഹൃത്തുക്കളോടൊപ്പം അവധി ദിവസങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സുചിത്ര, പ്രണവ്, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. 

mohanlal

mohanlal

Content Highlights: Mohanlal's make over, Mohanlal enjoys holiday with family, Mohanlal and Pranav Mohanlal