റ്റ സുഹൃത്തിന് ജന്മദിനാശംസകളേകി മോഹന്‍ലാല്‍. സംവിധായകന്‍ പ്രിയദര്‍ശന്റെ ജന്മദിനത്തില്‍ തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ കുറിപ്പ്. 'ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ പ്രിയന്‍..' മോഹന്‍ലാല്‍ കുറിച്ചു.

1994ല്‍ പുറത്തുവന്ന തേന്‍മാവിന്‍ കൊമ്പത്ത് ആ വര്‍ഷത്ത ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളചിത്രമായിരുന്നു. മലയാളത്തിലെ മികച്ച കോമഡി ചിത്രങ്ങളിലൊന്നായി പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം  രണ്ട് ദേശീയ പുരസ്‌കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന കുഞ്ഞാലി മരയ്ക്കാറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

Content Highlights : Mohanlal's birthday wishes to Priyadarshan