മോഹൻലാൽ-മണികണ്ഠൻ ആചാരി, ഇസൈ മണികണ്ഠൻ | photo: screen grab
നടന്‍ മണികണ്ഠന്‍ ആചാരിയുടെ മകന്‍ ഇസൈ മണികണ്ഠന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. മണികണ്ഠനെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടാണ് വീഡിയോയിലൂടെ മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്റെ' ലൊക്കേഷനിലാണ് താരങ്ങള്‍.
ഞാന്‍ ആരാണെന്ന് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരുമെന്ന് ഇസൈയോടായി മോഹന്‍ലാല്‍ പറഞ്ഞു. മകന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മോഹന്‍ലാലിന്റെ ആശംസയെന്ന് മണികണ്ഠന്‍ പറഞ്ഞു. മോഹന്‍ലാലിന് മണികണ്ഠന്‍ നന്ദിയും അറിയിച്ചിട്ടുണ്ട്.
നേരത്തെ പുതുമുഖ നടന്‍ മനോജ് മോസെസിന്റെ പിറന്നാള്‍ ദിനം മോഹന്‍ലാലും സംഘവും ആഘോഷമാക്കിയിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ വൈറലായിരുന്നു. മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പം മറ്റ് അണിയറപ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
'മലൈക്കോട്ടൈ വാലിബന്റെ' ചിത്രീകരണം രാജസ്ഥാനിലെ പൊഖ്റാനില്‍ പുരോഗമിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള.
Content Highlights: mohanlal's birthday wishes to manikandan achari's son isai manikandan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..