കാരുണ്യത്തിന്റെ കരസ്പർശമായി കോഴിക്കോട് മോഹൻലാലിന്റെ പിറന്നാൾ ആഘോഷം


1 min read
Read later
Print
Share

പ്രിയ നടന്റെ പിറന്നാൾ ദിനം സമൂഹ നന്മയ്ക്കുതകുന്ന പ്രവർത്തനങ്ങൾക്കായി മാറ്റിവച്ച ആരാധകരുടെ ശ്രമം അഭിനന്ദനാർഹമാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു. 

മോഹൻലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഓൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസും പഠനോപകരണ വിതരണവും എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കുന്നു

കോഴിക്കോട് : ചലച്ചിത്രതാരം മോഹൻലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഓൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ ആരോഗ്യ ബോധവത്കരണ ക്ലാസും പഠനോപകരണ വിതരണവും നടത്തി. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നടന്ന പിറന്നാൾ ആഘോഷത്തിന്റെ ഉദ്ഘാടനം കോഴിക്കോട് നോർത്ത് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. പ്രിയ നടന്റെ പിറന്നാൾ ദിനം സമൂഹ നന്മയ്ക്കുതകുന്ന പ്രവർത്തനങ്ങൾക്കായി മാറ്റിവച്ച ആരാധകരുടെ ശ്രമം അഭിനന്ദനാർഹമാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.

ജില്ലയിലെ തെരഞ്ഞെടുത്ത നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണവും എം എൽ എ നിർവ്വഹിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രാജേഷ് മുരളീധരൻ ക്ലാസെടുത്തു.

കോഴിക്കോട് ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസും മെഡിക്കൽ കോളജ് ഏരിയയിൽ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് കുടകളും വിതരണം ചെയ്തു. വടകരയിൽ 5 കുട്ടികൾക്ക് പഠനസൗകര്യവുമൊരുക്കിയ ആരാധകർ പേരാമ്പ്ര ദയ പെയിൻ പാലിയേറ്റിവ് കെയറിലേക്ക് വീൽചെയറും നൽകി. കൊയിലാണ്ടി അഭയം സ്പെഷ്യൽ സ്കൂൾ, ബാലുശ്ശേരി ഓൾഡേജ് ഹോം, കക്കട്ടിൽ പഴശ്ശി ബാലമന്ദിരം, താമരശ്ശേരി സ്നേഹ നിവാസ് വൃദ്ധസദനം, ഫറോക്ക് നന്മമരം വൃദ്ധസദനം എന്നിവടങ്ങളിൽ പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു.

Content Highlights: mohanlal's birthday celebration kozhikode, mohanlal birthday

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kamal Haasan

കോറമണ്ഡൽ എക്സ്പ്രസ് പാളംതെറ്റുന്നത് 20 കൊല്ലം മുമ്പ് കമൽ ചിത്രീകരിച്ചു, അൻപേ ശിവത്തിലൂടെ

Jun 4, 2023


Ameya Mathew

1 min

'ഈ ബർത്ത്ഡേ മാത്രം എനിക്ക് വളരെ സ്പെഷ്യൽ'; പ്രതിശ്രുതവരനെ പരിചയപ്പെടുത്തി അമേയ

Jun 4, 2023


Bahubali

1 min

24 ശതമാനം പലിശയ്ക്ക് 400 കോടി കടമെടുത്താണ് ബാഹുബലി നിർമിച്ചത് -റാണ

Jun 4, 2023

Most Commented