'ഞാനടക്കമുള്ള കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി'; പി.കെ.ആർ പിള്ളയെ അനുസ്മരിച്ച് മോഹൻലാൽ


1 min read
Read later
Print
Share

കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് താനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്ന് മോഹൻലാൽ ഓർത്തെടുത്തു. 

പി.കെ.ആർ പിള്ള, മോഹൻലാൽ | ഫോട്ടോ: www.facebook.com/madhupal.kannambath, ബി. മുരളീകൃഷ്ണൻ |മാതൃഭൂമി

ന്തരിച്ച മലയാള ചലച്ചിത്ര നിർമാതാവ് പി.കെ.ആർ. പിള്ളയെ അനുസ്മരിച്ച് മോഹൻലാൽ. താനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹിയായിരുന്നു പി.കെ.ആർ. പിള്ളയെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചുവെന്നും മോഹൻലാൽ വ്യക്തമാക്കി.

തൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു എന്നാണ് മോഹൻലാലിന്റെ ഓർമക്കുറിപ്പ് തുടങ്ങുന്നത്. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് താനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്ന് മോഹൻലാൽ ഓർത്തെടുത്തു.

"പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ." മോഹൻലാൽ എഴുതി. എൺപതുകളിൽ മോഹൻലാലിന്റെ താരമൂല്യം കുത്തനെ ഉയർത്തിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായിരുന്നു പി.കെ.ആർ പിള്ള.

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിർമാണക്കമ്പനിയായ ഷിർദി സായി ക്രിയേഷൻസ് സ്ഥാപകനുംകൂടിയാണ് പി.കെ.ആർ പിള്ള. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ പീച്ചിക്കടുത്ത് മന്ദൻചിറയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹം സ്വവസതിയിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. അവസാനകാലത്ത് ഓർമക്കുറവും അലട്ടിയിരുന്നു. പതിനാറ് ചിത്രങ്ങൾ നിർമിക്കുകയും എട്ടുചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

Content Highlights: mohanlal remembering late movie producer pkr pillai, mohanlal facebook post, pkr pillai passed away

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chithha and Shivarajkumar

1 min

വാർത്താസമ്മേളനത്തിനിടെ സിദ്ധാർത്ഥിനെ ഇറക്കിവിട്ടു; കന്നഡ സിനിമയ്ക്കായി മാപ്പപേക്ഷിച്ച് ശിവരാജ് കുമാർ

Sep 29, 2023


Kannur Squad

2 min

എങ്ങും മികച്ച പ്രതികരണം; മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് 160-ൽ നിന്ന് 250-ൽ പരം തിയേറ്ററുകളിലേക്ക്

Sep 29, 2023


Shivaraj Kumar and Prithvi

1 min

പൃഥ്വിരാജ് ചിത്രത്തിലൂടെ ശിവരാജ് കുമാർ മലയാളത്തിലേക്ക്?, വൈറലായി വീഡിയോ

Aug 19, 2023


Most Commented