സഹോദരനെ നഷ്ടമായതു പോലെ, ഈ വാർത്ത വിശ്വസിക്കാൻ പ്രയാസം തോന്നുന്നു; മോഹൻലാൽ


മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ കന്നഡ ചിത്രം 'മൈത്രി'യിൽ അതിഥി വേഷത്തിൽ പുനീതും അഭിനയിച്ചിരുന്നു

Photo | Twitter, Mohanlal

അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. പുനീത് രാജ്കുമാറിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും തനിക്ക് സഹോദരനെ നഷ്ടപ്പെട്ടത് പോലെയാണ് തോന്നുന്നതെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

"പുനീത് രാജ്കുമാറിന്റെ വിയോഗം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എനിക്ക് ഇപ്പോഴും ഈ വാർത്ത വിശ്വസിക്കാൻ പ്രയാസമാണ്. എനിക്കൊരു സഹോദരനെ നഷ്ടമായത് പോലെ തോന്നുന്നു. എനിക്കേറെ അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തോയോർത്താണ് എന്റെ ചിന്തകളും പ്രാർത്ഥനകളും. ഈ നികത്താനാവാത്ത നഷ്ടത്തെ അതിജീവിക്കാനുള്ള ശക്തിയും അവർക്കുണ്ടാവട്ടെയെന്ന് പ്രാർഥിക്കുന്നു.." മോഹൻലാൽ കുറിച്ചു.

മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ കന്നഡ ചിത്രം 'മൈത്രി'യിൽ അതിഥി വേഷത്തിൽ പുനീതും അഭിനയിച്ചിരുന്നു. 2015ൽ പുറത്തിറങ്ങിയ ചിത്രത്തോടെ മലയാളി പ്രേക്ഷകരും പുനീതിനെ സ്വീകരിച്ചു. ബി.എം ഗിരിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ പുനീത് രാജ്കുമാർ ആയിത്തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. രാജ്കുമാർ കുടുംബവുമായി വളരെ അടുത്ത സൗഹൃദമാണ് മോഹൻലാലിനുള്ളത്.

ഹൃദയാഘാതത്തെ തുടർന്ന് വിക്രം ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് പുനീത് രാജ്കുമാറിന്റെ അന്ത്യം. താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗ വാർത്തയുടെ ഞെട്ടലിലാണ് ആരാധകരും ഇന്ത്യൻ സിനിമാ ലോകവും

content highlights : Mohanlal remebering Puneeth Rajkumar in a heartfelt note

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented