പ്പത്തിന്റെ വമ്പന്‍ വിജയത്തിനുശേഷം പ്രിയപ്പെട്ട കൂട്ടുകാരായ മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. മുപ്പത് കോടി രൂപ ചിലവിട്ട് ഒരുക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. തിരക്കഥ ഒരുക്കുന്നത് സംവിധായകന്‍ ടി.കെ.രാജീവ് കുമാറാണ്. ചിത്രത്തിന്റെ കഥയുടെ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും കലാസംവിധാനം ഒരുക്കുന്നത് സാബു സിറിലായിരിക്കും.എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കിശേഷം സാബു പ്രിയന്‍-ലാല്‍ ചിത്രത്തില്‍ ചേരും.

പ്രകാശരാജ് നായകനായ സില സമയങ്ങളില്‍ എന്ന തമിഴ് അവാര്‍ഡ് ചിത്രത്തിലാണ് സാബു അവസാനമായി പ്രിയനുവേണ്ടി കലാസംവിധാനം നിര്‍വഹിച്ചത്. പ്രിയന്റെ അദ്വൈതം, മിന്നാരം, തേന്‍മാവിന്‍ കൊമ്പത്ത്, കാലാപാനി, ചന്ദ്രലേഖ, മേഘം, രാക്കിളിപ്പാട്ട്, കാക്കക്കുയില്‍, കിളിച്ചുണ്ടന്‍ മാമ്പഴം, ഒരു മരുഭൂമിക്കഥ, ഹിന്ദി ചിത്രമായ മുസ്‌ക്കുരാഹത്, ഗര്‍ദിഷ്, വിരാസത്ത്, തേസ് എന്നിവയിലെല്ലാം കലാസംവിധാനം നിര്‍വഹിച്ചത് സാബുവായിരുന്നു.