മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ചിത്രം ‘ മരക്കാർ, അറബിക്കടലിൻറെ സിംഹ'ത്തിന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 13ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.
കഴിഞ്ഞ വർഷം മാർച്ച് 21 ന് റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. അതിനിടെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസും അനിശ്ചിതത്വത്തിലാവുകയായിരുന്നു. പിന്നീട് പല ഡേറ്റുകളും മാറി വന്നു.
മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി 100 കോടി ബഡ്ജറ്റിലാണ് മരക്കാർ അണിയിച്ചൊരുക്കുന്നത്. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
#MarakkarLionoftheArabianSea releasing Worldwide on 13th May 2021.@Mohanlal @SunielVShetty@sabucyril @DOP_Tirru #PrabhuGaneshan @akarjunofficial @ManjuWarrier4 @impranavlal @kalyanipriyan @KeerthyOfficial @aashirvadcine @antonypbvr #MarakkarMovie pic.twitter.com/ouy1qeD8Gh
— priyadarshan (@priyadarshandir) February 28, 2021
Content Highlights : Mohanlal Priyadarshan Movie Marakkar Arabikkadalinte Simham release on May 13