ആരാധകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഈ വർഷം മാർച്ച് 21 ന് ചിത്രം തിയ്യറ്ററുകളിലെത്തും.  സംസ്ഥാനത്ത് തിയ്യറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കാമെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് മരക്കാറിന്റെ റിലീസ് തിയ്യതി നിർമാതാക്കളായ ആശിർവാദ് സിനിമാസ് പ്രഖ്യാപിച്ചത്. 

ആശിർവാദ് സിനിമാസിന്റെ തന്നെ മോഹൻലാൽ ചിത്രം ദൃശ്യം രണ്ട് ഒ.ടി.ടി റിലീസായി പുറത്തിറക്കുന്നത് സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് 21 ന് റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. അതിനിടെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസും അനിശ്ചിതത്വത്തിലാവുകയായിരുന്നു. 

Marakkar - Arabikadalinte Simham Releasing On 2021 March 26...!! #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas

Posted by Aashirvad Cinemas on Friday, 1 January 2021

അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Content Highlights : Mohanlal Priyadarshan Movie Marakkar Arabikkadalinte Simham Release Date 2021 March 26