അണ്ണാ സായിപ്പിന്റെ കയ്യിൽ നിന്നും കിട്ടിയതിന്റെ പകുതി... പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമെന്ന സിനിമയിലെ ഈ ഒരൊറ്റ ഡയലോ​ഗ് മതി ശരൺ സ്വർണചിത്ര എന്ന കലാകാരനെ ഓർക്കാൻ. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ വിഷ്ണുവിനൊപ്പം സകല ഉഡായിപ്പുകൾക്കും നിൽക്കുന്ന 'അമ്മാവന്റെ മകൻ'.

ഇന്നും പൊട്ടിച്ചിരികൾ സമ്മാനിക്കുന്ന രസകരമായ രം​ഗങ്ങൾ ചിത്രത്തിൽ ശരൺ അവതരിപ്പിച്ചിട്ടുണ്ട്.. അതും മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ രം​ഗങ്ങൾ. ചിത്രത്തിന് ശേഷം മൂന്ന് സിനിമകളിൽ കൂടി ശരൺ വേഷമിട്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി വന്നില്ല.

Read More : ചിത്രം സിനിമയിലെ ബാലതാരം, നടൻ ശരൺ അന്തരിച്ചു

നല്ല സിനിമകളുടെ ഭാ​ഗമാകുക  എന്ന മോഹം ബാക്കി വച്ചാണ് ശരണിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. 

"ഞാൻ "ചിത്രം" എന്ന ബ്ലോക്ക്‌ ബ്ലസ്റ്റർ സിനിമയിൽ ലാലേട്ടന്റെ ഒപ്പം അഭിനയിച്ചിട്ടുള്ള ആളാണ് എന്ന് എന്റെ സുഹൃത്തുക്കളിൽ എത്ര പേർക്ക് അറിയാം ? "അണ്ണാ സായിപ്പിന്റെ കയ്യിൽ നിന്നും കിട്ടിയതിന്റെ പകുതി " എന്ന സിനിമയിലെ എന്റെ ഡയലോഗ് അധികമാരും മറന്നു കാണാൻ വഴിയില്ല. യുവ സംവിധായകർ ഇത് ശ്രദ്ധിച്ചാൽ ഒരു ചാൻസ് തരാൻ മറക്കരുതേ !"...2018-ൽ ശരൺ ഫെയ്സ്ബുക്കിൽ കുറിച്ച വരികൾ ആ ആ​ഗ്രഹത്തിന്റെ തെളിവാണ്. 

ഞാൻ "ചിത്രം" എന്ന ബ്ലോക്ക്‌ ബ്ലസ്റ്റർ സിനിമയിൽ ലാലേട്ടന്റെ ഒപ്പം അഭിനയിച്ചിട്ടുള്ള ആളാണ് എന്ന് എന്റെ സുഹൃത്തുക്കളിൽ എത്ര...

Posted by Saran Swarachithra on Saturday, 3 February 2018

നടൻ മോഹൻലാൽ, നടി രഞ്ജിനി, മനോജ് കെ ജയൻ എന്നിവർ ശരണിന് ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്.

പ്രിയപ്പെട്ട ശരണിന് ആദരാഞ്ജലികൾ. പ്രണാമം

Posted by Mohanlal on Wednesday, 5 May 2021

Can’t believe that you are no more my little brother, Saran Swarachithra😰😰😰 who can forget your innocent performance in Chithram? Rest dear💋💋💋

Posted by Ranjini on Wednesday, 5 May 2021

കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണെന്നാണ് റിപ്പോർട്ടുകൾ. 

സിനിമ സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും ശരൺ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം  സ്വദേശിയാണ്. 

Content Highlights : Mohanlal Priyadarshan Movie Child Actor Saran death Mohanlal Ranjini rememberance