ആരാധകരുടെ കാത്തിരിപ്പിന് അവസാനം, മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. 2020 മാര്‍ച്ച് 19-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ബിഗ് ബജറ്റ് ചിത്രമായി അണിയിച്ചൊരുക്കുന്ന മരക്കാറില്‍ മഞ്ജു വാര്യര്‍, പ്രഭു,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ഫാസില്‍, അര്ജുന് സര്‍ജ, കീര്‍ത്തി സുരേഷ്, തുടങ്ങി വലിയ താരനിര തന്നെ അണി നിരക്കുന്നുണ്ട്.
ചിത്രം പ്രഖ്യാപിച്ച അന്നുമുതല്‍ പുറത്ത് വരുന്ന ഓരോ വാര്‍ത്തയും ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
Content Highlights : Mohanlal priyadarshan film Marakkar Arabikkadalinte Simham Will be released on march 2020
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..