മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജും സിനിമയിൽ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിൽ നിന്നുള്ള പൃഥ്വിയുടെയും നായിക കല്യാണി പ്രിയദർശന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാവുന്നത്. കിടിലൻ ​ഗെറ്റപ്പിലാണ് ഇരുവരും എത്തുന്നത്.

പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും തുടക്കത്തിൽ ചിത്രീകരിക്കുക. മോഹൻലാലും സിനിമയിൽ ഉടൻ ജോയിൻ ചെയ്യും."

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് സിനിമയുടെ ചിത്രീകരണം സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റേണ്ടി വന്നത്.

മീന, കനിഹ, മുരളി ​ഗോപി, സൗബിൻ, ലാലു അലക്സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നൽകിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും ചിത്രീകരണം ഉടൻ തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു.

ശ്രീജിത്ത് എന്നും ബിബിൻ മാളിയേക്കലുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആന്റണി പെരുമ്പാവൂരാണ് നിർമാണം. അഭിനന്ദൻ രാമാനുജം ഛായഗ്രഹണം നിർവഹിക്കുന്നു. ദീപക് ദേവാണ് സംഗീതം. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്‍ക്കൽ. എം ആർ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി.

Content Highlights : Mohanlal Prithviraj Movie Bro daddy Shooting Started Prithvi Kalyani Stylish Getup From The Movie Viral