
-
നമുക്കു ചുറ്റും ആരും തിരിഞ്ഞു നോക്കാനില്ലാത്ത, തെരുവില്‍ കഴിയുന്ന നിരവധി മനുഷ്യരുണ്ട്. ലോക്ഡൗണില്‍ വീഥികളില്‍ ആള്‍സഞ്ചാരം തന്നെ കുറഞ്ഞപ്പോള്‍ പണമോ ഭക്ഷണമോ വേണ്ട ശ്രദ്ധയോ ലഭിക്കാതെ കഴിയുകയാണ് ഇവര്‍. അത്തരത്തിലുള്ളവരെ സഹായിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് നടന് വിനു മോഹനും ഭാര്യയും സുഹൃത്തുക്കളും. അവരെ കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്കി പുതുജീവന്‍ പകര്‍ന്ന ഇവരെ പ്രശംസിച്ച് മോഹന്‍ലാല്‍ രംഗത്തു വന്നിട്ടുണ്ട്. വിനു മോഹന്റെ ഈ സല്‍പ്രവര്‍ത്തി മോഹന്‍ലാല്‍ തന്നെയാണ് ലോകത്തെ അറിയിച്ചത്.
മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളില്‍ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയില്‍. അവര്‍ക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്കി, പുതിയ മനുഷ്യരാക്കി മാറ്റുവാന്‍ മുന്‍കൈയെടുത്ത് ഇറങ്ങിയ വിനു മോഹന്‍, ഭാര്യ വിദ്യ, മുരുഗന്, അദ്ദേഹത്തിന്റെ തെരുവോരം പ്രവര്‍ത്തകര്‍, എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളില്‍ നിന്ന് കണ്ടെത്താനായത്. അവര്‍ക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എന്റെ പ്രിയ കൂട്ടുകാര്‍ക്ക് എല്ലാവിധ നന്മകളും നേരുന്നു.

Content Highlights : mohanlal praises actor vinu mohan's lock down activity helping poor ones in streets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..