ലിജോ ജോസ് പെല്ലിശ്ശേരി , മോഹൻലാൽ
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന 'മലൈക്കോട്ടൈ വാലിബന്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 18ന് ആരംഭിക്കും. പ്രൊഡക്ഷന്‍ ഹൗസായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവാണ് നാളെ മുതല്‍ ചിത്രീകരണം ആരംഭിക്കുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളിപ്പോള്‍ വൈറലാവുകയാണ്.
ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന് ഷെഡ്യൂള്‍ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാകും 'മലൈക്കോട്ടൈ വാലിബന്'. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക എന്നാണ് സിനിമാപ്രേമികള്‍ക്കിടയിലെ അഭ്യൂഹങ്ങള്‍.
അതേസമയം, മമ്മൂട്ടിയെ നായകനായെത്തുന്ന 'നന്‍പകല്‍ നേരത്ത് മയക്കം'മാണ് റിലീസിനൊരുങ്ങുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. ജനുവരി 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മമ്മൂട്ടി കമ്പനിയാണ് 'നന്‍പകല്‍ നേരത്ത് മയക്കം' നിര്‍മിക്കുന്നത്.
Content Highlights: mohanlal pellishery film malaikottai valiban shooting from tomorrow
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..