പത്മഭൂഷണ്‍ നേട്ടത്തില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി തന്റെ അഭിനന്ദനം അറിയിച്ചത്. 'പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങള്‍' മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 2002-ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്. 

അഞ്ച് മലയാളികള്‍ക്കാണ് ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മോഹന്‍ലാലിനെ കൂടാതെ ഐഎസ്ആര്‍ഒ മുന്‍ശാസത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ കെ ജി ജയന്‍, പുരാവസ്തുവിദഗ്ദ്ധന്‍ കെ കെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവര്‍ കേരളത്തിന്റെ പത്മതിളക്കങ്ങളായത്.

mammootty

Content Highlights : Mohanlal Padbushan Award Mammootty Congratulates Mohanlal On Padma Award