മോഹന്‍ലാലിന് ഒടിടിയില്‍ തന്നെ മുന്നോട്ടുപോകാം- ഫിയോക്


വിജയകുമാർ, മോഹൻലാൽ

മോഹന്‍ലാലിന്റെ സിനിമകള്‍ ഒടിടിയില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് മുന്നോട്ട് പോകാമെന്ന് തിയേറ്റര്‍ സംഘടന ഫിയോകിന്റെ പ്രസിഡന്റ് വിജയകുമാര്‍. ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തന്നെ മോഹന്‍ലാലിന്റെ മൂന്ന് നാല് സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്തില്ലേ. ഏത് പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കണം എന്നത് ഒരു നിര്‍മാതാവും അഭിനേതാവുമാണ് തീരുമാനിക്കുന്നത്. അദ്ദേഹത്തിന് അങ്ങനെ തന്നെ മുന്നോട്ട് പോകാം. അപ്പോള്‍ തിയേറ്ററിന്റെ ആവശ്യം വരുന്നില്ലല്ലോ. ഞങ്ങള്‍ക്ക്

തിയേറ്ററില്‍ റീലീസ് ചെയ്യാം എന്ന് പറഞ്ഞ ശേഷം ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ മാത്രമാണ് ഞങ്ങളുടെ എതിര്‍പ്പ്. ഒരു നടന്റെയും നടിയുടെയും സമ്മതമില്ലാതെ അവരുടെ സിനിമ ഒടിടിയിലേക്ക് പോകില്ല. ഒടിടിയ്ക്ക് വേണ്ടിയുണ്ടാക്കുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ തന്നെ റിലീസ് ചെയ്‌തോട്ടെ. അതില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നേണ്ട ആവശ്യമില്ല.

എവിടെ നിന്നാണ് ഒരു നടന്‍ ഉദയം ചെയ്യുന്നത്. ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്ത, ചാന്‍സ്സ് കുറവുള്ള വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്യുന്ന നടന്‍മാര്‍ അവരുടെ സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അതൊന്നുമല്ലല്ലോ. ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്ത സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യണം. അല്ലാത്ത സിനിമകളെക്കുറിച്ച് പറയാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല- വിജയകുമാര്‍ പറഞ്ഞു.

Content Highlights: Mohanlal, OTT Release Film, FEOUK about theater crisis, Film Chamber

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


06:39

അമേരിക്ക, ലണ്ടന്‍, ഫ്രാന്‍സ്...; കുഞ്ഞു കടയിലെ കുഞ്ഞു ലാഭത്തില്‍ 61-ലും മോളിച്ചേച്ചി ലോകയാത്രയിലാണ്

May 26, 2022

Most Commented