തന്റെ തോളിന്റെ ചരിവ് പാരമ്പര്യമായി ലഭിച്ചതാണെന്നും മാനുഫാക്ചറിങ് ഡിഫക്ട് ആണെന്നും മോഹന്‍ലാല്‍. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് രസകരമായ പ്രതികരിച്ചത്.

'എന്റെ മുത്തച്ഛന്റെയും അമ്മയുടെയും തോളിനും ചരിവുണ്ട്. സത്യത്തില്‍ അതൊരു മാനുഫാക്ചറിങ് ഡിഫക്ട് ആണ്'- മോഹന്‍ലാല്‍ പറഞ്ഞു.

താന്‍ കാണുമ്പോഴേ മോഹന്‍ലാലിന് ചെരിവുണ്ടായിരുന്നുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

'മരയ്ക്കാറില്‍ കുഞ്ഞാലിയെക്കുറിച്ചുള്ള ആറു വരികള്‍ ഞാന്‍ തന്നെയാണ് എഴുതിയത്, 'ചായുന്ന ചന്ദന തോളാണ്' എന്ന വരിയുണ്ട്. എല്ലാവര്‍ക്കും അവരുടേതായ ശരീരഭാഷയുണ്ട്. മമ്മൂട്ടിയ്ക്കും അമിതാഭ് ബച്ചനുമെല്ലാം അവരുടേതായ പ്രത്യേകതയും ശബ്ദവുമുണ്ട്'- പ്രിയദര്‍ശന്‍ പറഞ്ഞു.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ബുധനാഴ്ച പുറത്തിറങ്ങും. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. ദിവസേന 16,000 ഷോകള്‍ ചിത്രത്തിനുണ്ട്. 

Content Highlights: Mohanlal on his shoulder bend, Marakkar marakkar arabikadalinte simham, Priyadarshan