ര്‍ഷങ്ങളുടെ പഴക്കമുണ്ട് മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദത്തിന്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിനും ഏറെ മുന്‍പ് തുടങ്ങിയ ആ സൗഹൃദം ഇന്നും പത്തരമാറ്റ് തിളക്കത്തോടെയാണ് മുന്നോട്ട് പോകുന്നത്. 

ഇപ്പോള്‍ പ്രിയനുമൊത്തുള്ള അപൂര്‍വ സൗഹൃദത്തിന്‍റെ ഓര്‍മ പുതുക്കി മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്. 

ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്... സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്... ഈ സൗഹൃദത്തിൽ നിന്നാണ്...ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ...ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ...

ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം.... പഴയൊരു ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.

Mohanlal

പ്രിയദര്‍ശന്‍  എന്ന സംവിധായകന്‍റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എണ്ണമെടുത്താല്‍ അതില്‍ പകുതിയിലേറെയും മോഹന്‍ലാലിനൊപ്പമുള്ളതാണ്. ആ കൂട്ടുകെട്ടിന്‍റെ വിജയത്തിളക്കത്തിലേക്കാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രവും വന്നി ചേരാന്‍ പോകുന്നത്.

Content Highlights : Mohanlal On Friendship With Director Priyadarshan