മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 വിന്റെ ടീസർ പുതുവത്സര ദിനത്തിൽ റിലീസ് ചെയ്യും. മോഹൻലാൽ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.

മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ  ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു... പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം... 
ദൃശ്യം 
ഇന്ന് ഈ ഡിസംബർ 19ന് ... ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വർഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ... 
ദൃശ്യം 2 ടീസറിൻ്റെ ... 
കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ... ജനുവരി 1ന് .. പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക്..

Content Highlights: Mohanlal on Drisyam 2 teaser Release date, Jeethu Joseph Movie