മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ഷൂട്ടിങ് വാരണാസിയില്‍ വാരണാസിയില്‍ വച്ച് നടന്നിരുന്നു. 30 കോടിരൂപയോളം വരുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാരിയരാണ് ചിത്രത്തിലെ നായിക.

ഒരു മാന്ത്രിക കഥയായതിനാല്‍ ഒടിയനില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ലുക്കുകളില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ കാഷായ വേഷത്തിലുള്ള രൂപം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഡല്‍ഹി ടൈംസാണ് വാരണാസിയില്‍ നിന്നും മോഹന്‍ലാലിന്റെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. 

വാരണാസിയിലെ ഷെഡ്യൂള്‍ തീര്‍ന്നന്നെും പാലക്കാടുള്ള തേന്‍കുറിശ്ശിയിലാണ് ഇനി ഒടിയന്റെ ചിത്രീകരണം നടക്കുക എന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

odiyan