മോഹന്‍ലാല്‍ ഒടിയനായി എന്നെത്തുമെന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കയാണ് ആരാധകര്‍. അതിനിടെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വന്നത്. പോസ്റ്ററില്‍ കൂടുതല്‍ ചെറുപ്പവും സ്വതവെയുള്ള കുസൃതിച്ചിരിയുമായാണ് ലാല്‍ ആരാധകരെ കീഴടക്കുന്നത്. പിന്നിലേക്കു തിരിഞ്ഞു നോക്കി ചിരിക്കുന്ന ലാലിന്റെ മുഖം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളുടെ ആക്കം കൂടുന്നു.

വി.എ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസാണ് നിര്‍മിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാരിയര്‍, സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം ഡിസംബര്‍ 14ന് തിയറ്ററുകളിലെത്തും.