മോഹന്‍ലാല്‍ നായകനാകുന്ന ഒടിയനും ലൂസിഫറുമാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍. പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോനാണ് ഒടിയന്‍ സംവിധാനം ചെയ്യുന്നത്. നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമാണ് ലൂസിഫര്‍.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് ഒടിയന്‍ വരുന്നത്. കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്‌. മഞ്ജു വാര്യരാണ് നായിക. പ്രതിനായക കഥാപാത്രമായി എത്തുന്നത് പ്രകാശ് രാജാണ്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥയും സാബു സിറില്‍ കലാ സംവിധാനവും നിര്‍വഹിക്കുന്ന ഒടിയന്‍ നിര്‍മിക്കുന്നത് ആശിര്‍വാദ്  സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. 

ഈ വര്‍ഷം ഒക്ടോബര്‍ 11നാണ് ഒടിയന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴയും പ്രളയം അപ്രതീക്ഷിതമായെത്തിയ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒടിയന്റെ ട്രെയിലര്‍  ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

lucifer

lucifer

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ തിരുവനന്തപുരത്ത് ഷൂട്ടിങ് പുരോഗമിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലാണ് പൂര്‍ത്തിയിരുന്നു. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മഞ്ജു വാര്യര്‍ തന്നെയാണ് ലൂസിഫറിലെയും നായിക. ഇന്ദ്രജിത്തും ടോവിനോയും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

lucifer

lucifer

lucifer

lucifer