കുത്തിയൊഴുകുന്ന തൊമ്മൻകുത്ത് പുഴ; ലുങ്കിയുടുത്ത്, തലയിൽ കെട്ടും കെട്ടി മോഹൻലാലിന്റെ സാഹസികത


ശനിയാഴ്ചയാണ് മോഹൻലാൽ ഷൂട്ടിങ്ങിന് എത്തിയത്. അതോടെ ആരാധകരും കൂടി. അവർ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 

തൊമ്മൻകുത്ത് പുഴയിലെ ചങ്ങാടത്തിൽ മോഹൻലാൽ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യം | ഫോട്ടോ: www.facebook.com/WhitemenEntertainment

തൊടുപുഴ: തൊമ്മൻകുത്ത് പുഴയിലെ കുത്തൊഴുക്ക് വകവെയ്ക്കാതെ മോഹൻലാൽ ചങ്ങാടം തുഴഞ്ഞു. ലുങ്കിയും ഷർട്ടുമിട്ട് തലയിൽ കെട്ടുംകെട്ടി ഒറ്റയ്ക്കായിരുന്നു ഈ സാഹസം. തൊമ്മൻകുത്ത് ചപ്പാത്തിനുതാഴെ നടന്ന ഈ സിനിമാ ഷൂട്ടിങ് ദൃശ്യം ശനിയാഴ്ച സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.

എം.ടി, മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'ഓളവും തീരവും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് ഇവിടെ പുരോഗമിക്കുന്നത്. ശനിയാഴ്ചയാണ് മോഹൻലാൽ ഷൂട്ടിങ്ങിന് എത്തിയത്. അതോടെ ആരാധകരും കൂടി. അവർ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

മോഹൻലാലിന്റെ നരനിലെ 'ഓമൽ കൺമണി' എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. അതിനാൽ, നരന്റെ രണ്ടാം ഭാഗമാണെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളിൽ വന്നു. എന്നാൽ, ഇത് മറ്റൊരു ചിത്രമാണെന്ന് പിന്നീടാണ് അറിഞ്ഞത്.

Content Highlights: mohanlal new movie olavum theeravum stills, priyadarshan, mt vasudevan nair

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented