എലോൺ എന്ന ചിത്രത്തിൽ മോഹൻലാൽ | ഫോട്ടോ: സ്ക്രീൻഗ്രാബ്
മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനത്തിലൂടെ തിയേറ്ററുകൾ പ്രകമ്പനം കൊള്ളിക്കാൻ എലോൺ വരുന്നു. ഹൊറർ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പുറത്തുവന്ന ട്രെയിലർ സൂചിപ്പിക്കുന്നത്. മോഹൻലാൽ മാത്രമാണ് സിനിമയിൽ അഭിനേതാവായുള്ളൂ.
പുതുവത്സരസമ്മാനമായാണ് ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ദിഖ് തുടങ്ങിയവർ ശബ്ദസാന്നിധ്യമായും ചിത്രത്തിലെത്തുന്നുണ്ട്. രാജേഷ് ജയരാമനാണ് തിരക്കഥയെഴുതുന്നത്. ഇതാദ്യമായാണ് മോഹൻലാലും ഷാജി കൈലാസും ഇങ്ങനെയൊരു ചിത്രത്തിനായി കൈകോർക്കുന്നത്.
അഭിനന്ദൻ രാമാനുജം, പ്രമോദ് കെ പിള്ള എന്നിവരാണ് ഛായാഗ്രഹണം. 4 മ്യൂസിക്സ് സംഗീതവും ഡോൺ മാക്സ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം ഈ മാസം 26-ന് തിയേറ്ററുകളിലെത്തും.
Content Highlights: mohanlal new movie alone trailer and release date announced, shaji kailas new movie
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..