
Mohanlal
രജനീഷ് ഓഷോയുടെ ചിത്രം പതിച്ച ഷർട്ട് ധരിച്ചുള്ള തന്റെ പുതിയ ചിത്രം പങ്കുവച്ച് നടൻ മോഹൻലാൽ. താരത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് പുതിയ ചിത്രം.
രജനീഷ് ഓഷോയുടെ വലിയ ആരാധനാണ് മോഹൻലാൽ.അദ്ദേഹത്തെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാനും പദ്ധതിയുണ്ടായിരുന്നു. ചിത്രം സംവിധാനം ചെയ്യാനിരുന്ന ഇറ്റാലിയൻ സംവിധായകൻ ഓഷോ തലയിൽ വച്ചിരുന്ന തൊപ്പി മുമ്പ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തിരുന്നു.
നിലവിൽ പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണ തിരക്കുകളിലാണ് മോഹൻലാൽ. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയും കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
content highlights : mohanlal new instagram picture osho shirt viral picture
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..