പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം രചിക്കുകയാണ്. ലോകമെമ്പാടു നിന്നും ഇരുന്നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

150 കോടി രൂപ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനെയാണ് ലൂസിഫര്‍ മറികടന്നത്. പുലിമുരുകനേക്കള്‍ വേഗത്തില്‍ 100, 150 കോടി ക്ലബുകളിലും ലൂസിഫര്‍ ഇടം നേടിയിരുന്നു. 

മുരളി ഗോപി തിരക്കഥയെഴുതി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പൃഥ്വിരാജും ചിത്രത്തില്‍ സുപ്രധാനമായൊരു വേഷം ചെയ്യുന്നുണ്ട്.

Content Highlights: Mohanlal Movie LuciferDirected by Prithviraj Enters 200 Crore Club Beats Pulimurugan