ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ (49) അന്തരിച്ചു.  കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണെന്നാണ് റിപ്പോർട്ടുകൾ. 

ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ വിഷ്ണുവിനൊപ്പം തട്ടിപ്പുകൾക്ക് കൂട്ടു നിൽക്കുന്ന പയ്യന്റെ വേഷത്തിലാണ് ശരൺ തിളങ്ങിയത്. ആ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ചിത്രം കൂടാതെ വേറെയും മൂന്ന് സിനിമകളിൽ കൂടി ശരൺ വേഷമിട്ടിട്ടുണ്ട്. 

സിനിമ സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം  സ്വദേശിയാണ്. ശരണിന് നടൻ മനോജ് കെ.ജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. അഭിനയജീവിതം തുടങ്ങിയ കാലം മുതൽ താൻ അറിയുന്ന വ്യക്തിയാണ് ശരണെന്ന് മനോജ് കുറിക്കുന്നു

"ശരൺ അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടൻ്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും .. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും...വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു..പ്രണാമം".

ശരൺ ❤️🌹🙏 അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന്...

Posted by Manoj K Jayan on Tuesday, 4 May 2021

Content Highlights : Mohanlal Movie Chithram child artist Saran Died due to fever