മോഹൻലാലിനൊപ്പം ഷിജില
കോഴിക്കോട് തിരുവണ്ണൂരില്‍ താമസിക്കുന്ന ഷിജിലി കെ ശശിധരന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. എല്ലുകള്‍ നിരന്തരം പൊടിയുന്ന അസുഖം മൂലം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതെ ദുരിതപൂര്‍ണമാണ് ഷിജിലിയുടെ ജീവിതം. ലോട്ടറി കച്ചവടം നടത്തിയാണ് ഷിജിലി ജീവിക്കുന്നത്.
അസ്ഥികള്‍ നുറുങ്ങുന്ന വേദനയുമായി ജീവിക്കുമ്പോഴും ഒരേ ഒരു ആഗ്രഹം മാത്രമേ ഷിജിലിക്ക് ഉണ്ടായിരുന്നുള്ളൂ. തന്റെ പ്രിയപ്പെട്ട മോഹന്‍ലാലിനെ നേരിട്ടു കാണുക. ആ ആഗ്രഹം നടത്താന്‍ പലരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വര്‍ഷങ്ങളായി ഷിജിലി മോഹന്‍ലാലിനെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു. ജീവിത ദുരിതങ്ങള്‍ക്കിടയില്‍ ആ സ്വപ്നമാണ് ഷിജിലിയെ മുന്നോട്ട് നയിച്ചത്.
ഷിജിലിക്ക് സ്വപ്നസാഫല്യമായി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നേരിട്ടെത്തി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ഈ കുട്ടിയുടെ ആഗ്രഹം സഫലമാക്കാന്‍ മുന്നിട്ടിറങ്ങിയത്. മോഹന്‍ലാല്‍ വിശേഷങ്ങളൊക്കെ ചോദിക്കുമ്പോള്‍ ഷിജിലിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. യാത്രചെയ്യാന്‍ കഴിയാത്തതിനാല്‍ കാണാനുള്ള പരിമിതികളും ആരാധിക ലാലിനോട് പറഞ്ഞു. മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടമാണെന്നും കാണാന്‍ പറ്റുമോയെന്നും ഇടയ്ക്കിടെ ചോദിക്കാറുണ്ടെന്നും ഷിജിലിയുടെ അച്ഛന്‍ ലാലിനോട് പറഞ്ഞു. പ്രിയ നടനൊപ്പം ഏറെ നേരം സന്തോഷം പങ്കിട്ടാണ് അവര്‍ മടങ്ങിയത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ടിന്റു മാത്യു, സുഗീത് എസ് എന്നിവരും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
Content Highlights: Mohanlal meets fan shinjila, woman sells lottery to survive, Kozhikode
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..