മോഹൻലാൽ | Photo : https:||www.facebook.com|MohanlalFansClub|
ഒരു നടന്റെ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാവുന്നത്. നടൻ മോഹൻലാലിന്റെ ദൃശ്യം 2 ന്റെ ലൊക്കേഷനിലേക്കുള്ള വരവാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. KL 07 CU 2020 എന്ന ഫാന്‍സി നമ്പറിലുള്ള തന്റെ കാറിൽ നിന്നിറങ്ങി ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് പോകുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളും 'വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും' എന്ന ക്യാപ്ഷനോടെയാണ് പങ്കുവയ്ക്കപ്പെടുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദൃശ്യം. വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോഴും വലിയ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയിൽ നിന്നും ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പം പകർത്തിയ ഒരു ചിത്രം ജീത്തു ജോസഫ് പങ്കുവച്ചത് വൈറലായി മാറിയിരുന്നു.
ജോർജുകുട്ടിയായി മോഹൻലാൽ എത്തുമ്പോൾ ഭാര്യ റാണിയായി മീനയും മക്കളായി അൻസിബയും എസ്തറും വേഷമിടുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. മോഹൻലാൽ അടക്കമുള്ള താരങ്ങൾക്കും അണിയറപ്രവർത്തകർക്കും കോവിഡ് പരിശോധന കർശനമാക്കിയിരുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
Content Highlights : Mohanlal Mass entry Drishyam 2 location video viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..