രയ്ക്കാറിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നുവെന്ന് മോഹൻലാൽ. ഈ വിജയം സിനിമയെ സ്നേഹിക്കുന്നവരുടേത് മാത്രമല്ല. നാടിനെ സ്നേഹിക്കുന്നവരുടേയും നാടിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നവരുടേയും കൂടിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. രാജ്യാതിർത്തികൾ കടന്ന് നമ്മുടെ ഭാഷയിലൊരു ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുക എന്ന വലിയൊരു യജ്ഞത്തിന്റെ ഫലം കൂടിയാണീ ചിത്രത്തിന്റെ വിജയം. നമ്മളെല്ലാവരും സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ഇന്ന് ജീവിക്കുന്നതിന് പിന്നിൽ ജീവത്യാ​ഗം ചെയ്ത അനേകം വലിയ മനുഷ്യരുണ്ട് എന്ന ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.

മരയ്ക്കാർ സിനിമയുടെ വിജയം ദേശസ്നേഹത്തിന്റെ വിജയമാണ്. നിർമാണ ചെലവ് കാരണം വലിയ ചിത്രങ്ങൾ വല്ലപ്പോഴുമേ മലയാളത്തിൽ സംഭവിക്കാറുള്ളൂ. ദൗർഭാ​ഗ്യവശാൽ ഈ സിനിമയുടെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ അത്തരം വ്യാജ കോപ്പികൾ കാണരുത്. ഇത് നിയമവിരുദ്ധവും ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവൃത്തിയുമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.

 

കോവിഡിന് ശേഷം ഉണർന്ന സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന ഈ പ്രവണതയ്ക്കെതിരെ അണിചേരണം. ഒരുപാടുപേരുടെ സ്വപ്നങ്ങളും വിയർപ്പും പ്രതീക്ഷയുമാണ് ഈ സിനിമാ വ്യവസായം. തുടക്കത്തിൽ ഒരുപാട് മോശം പ്രതികരണങ്ങൾ വന്നു. ആ കാർമേഘമൊക്കെ മാറി സൂര്യൻ കത്തിനില്ക്കുന്ന പോലെ മരയ്ക്കാർ സിനിമ മാറുമെന്നാണ് പ്രതീക്ഷ. ആ സിനിമ കാണുന്ന ആർക്കും അത്തരത്തിലുള്ള കുറ്റങ്ങൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Mohanlal, Marakkar Arabikkadalinte Simham, Priyadarshan