രാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം. മാർച്ച് 26 ന് ചിത്രം തീയറ്ററിലെത്താനിരിക്കെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ സംഭവിക്കുന്നത്. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസും അനിശ്ചിതത്വത്തിലാണ്. എന്നാൽ ചിത്രം വിചാരിച്ച സമയത്ത് തീയേറ്ററിൽ എത്തിക്കാൻ സാധിക്കാത്തതിൽ ദു:ഖവും അതേസമയം സന്തോഷവുമുണ്ടെന്ന് പറയുകയാണ് ചിത്രത്തിൻറെ സഹനിർമ്മാതാവായ റോയ് സി ജെ. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻറെ സഹനിർമ്മാതാവാണ് കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ റോയ് സി ജെ.

"ഇതിനെ ഭാഗ്യമെന്നോ യാദൃശ്ചികതയെന്നോ വിളിക്കാം. ആൻറണി പെരുമ്പാവൂരിനൊപ്പം ഞാനും കൂടി ചേർന്ന് നിർമിക്കുന്ന മോഹൻലാലിന്റെ അഞ്ച് ഭാഷയിൽ ഒരുങ്ങുന്ന ബി​ഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസിനെക്കുറിച്ചാണ്....

ജോലികളെല്ലാം പൂർത്തിയായിരുന്ന ചിത്രം നിശ്ചയിച്ചതുപ്രകാരം മാർച്ച് 26ന് റിലീസ് ചെയ്യാൻ കഴിയാതെ വന്നതിൽ എനിക്കു ദു:ഖമുണ്ട്. അതേസമയം സന്തോഷവുമുണ്ട്. കാരണം കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്ന് തീയേറ്ററുകൾ വൈകാതെ പൂട്ടേണ്ടി വന്നു. ഇതിനെയാണ് ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക", റോയ് സി ജെ ഫെയ്സ്ബുക്കിൽ കുറിച്ചു.

Sometimes it can be said as Lucky & Somtimes as Coincidence!!!. The Release of Dr Mohan Lal's Mega Opus Big Budget 5...

Posted by Roy CJ on Tuesday, 4 August 2020

100 കോടി ബഡ്ജറ്റിലാണ് മരക്കാർ അണിയിച്ചൊരുങ്ങുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, മധു, അർജുൻ സർജ, ഫാസിൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Content Highlights : Mohanlal Marakkar Arabikkadalinte Simham Movie Release Producer Roy CJ