ലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍. ഒരു ജന്മത്തില്‍ മനുഷ്യന്‍ കടന്നു പോകുന്ന എല്ലാ അനുഭവങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കാന്‍ ഒപ്പുകടലാസു പോലെ ഒരാളെ തന്നതിന് ദൈവത്തോടും കാലത്തോടും നന്ദി പറയുന്നുവെന്ന് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇനിയുള്ള ജീവിതം മഞ്ഞണിഞ്ഞ ഹിമാലയ ശിഖരമെങ്കില്‍ അത് കീഴടക്കാനാകട്ടെ.. കാണാഭൂഖണ്ഡമെങ്കില്‍ അങ്ങോട്ടുള്ള യാത്ര ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെ... കവിതയെങ്കില്‍ അതിന്റെ ഈണം എന്നും പ്രചോദിപ്പിക്കട്ടെ.. തപോവനമെങ്കില്‍ തടാക ശാന്തതയില്‍ സ്വസ്ഥമാകട്ടെ... എല്ലാ ആശംസകളും പ്രാര്‍ഥനകളും-മഞ്ജു ആശംസിച്ചു.

പ്രിയപ്പെട്ട ലാലേട്ടന് ജന്മദിന ആശംസകള്‍.. ഈ നിമിഷം ഈശ്വരനും കാലത്തിനും നന്ദി പറയാം. ഒരു ജന്മത്തില്‍ മനുഷ്യന്‍ കടന്നുപോകുന്ന എല്ലാ അനുഭവങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കാന്‍ ഒപ്പുകടലാസു പോലെ ഒരാളെ തന്നതിനും തിളക്കമേറ്റി കാത്തു വയ്ക്കുന്നതിനും. സിനിമയില്‍ ഇനിയും ഒരുപാട് കാലം പാഠപുസ്തകം പോലെ പാദമുദ്രകള്‍ പതിപ്പിച്ച് മുന്നേ നടക്കുവാനും മഞ്ഞിന്‍പൂവ് പോലെ മനോഹരമായി വിരിഞ്ഞു നില്കുവാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അഭിനേതാവിനുമപ്പുറം ഏറെ യാത്ര ചെയ്യുന്ന, വായിക്കുന്ന, എഴുതുന്ന, പര്‍വതങ്ങളെ പ്രണയിക്കുന്ന, ഋഷിതുല്യനായി ചിന്തിക്കുന്നയാളാണ് ലാലേട്ടന്‍. 

ഇനിയുള്ള ജീവിതം മഞ്ഞണിഞ്ഞ ഹിമാലയ ശിഖരമെങ്കില്‍ അത് കീഴടക്കാനാകട്ടെ.. കാണാഭൂഖണ്ഡമെങ്കില്‍ അങ്ങോട്ടുള്ള യാത്ര ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെ... കവിതയെങ്കില്‍ അതിന്റെ ഈണം എന്നും പ്രചോദിപ്പിക്കട്ടെ.. തപോവനമെങ്കില്‍ തടാക ശാന്തതയില്‍ സ്വസ്ഥമാകട്ടെ... എല്ലാ ആശംസകളും പ്രാര്‍ഥനകളും.